Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chargesheet

ചെങ്കോട്ട സ്ഫോടനം: എൻഐഎ 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 10ന് ​ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 7500 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). 11 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ സ്ഫോ​ട​ന​ത്തി​ൽ പ​ത്തു​പേ​രെ പ്ര​തി ചേ​ർ​ത്താ​ണ് എ​ൻ​ഐ​എ ന്യൂ​ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സി​ലെ എ​ൻ​ഐ​എ സ്പെ​ഷ​ൽ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

സ്ഫോ​ട​ന​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട പ്ര​ധാ​ന കു​റ്റ​വാ​ളി ഡോ. ​ഉ​മ​ർ ന​ബി​യും മ​റ്റു​ള്ള പ്ര​തി​ക​ളും ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലു​ള്ള അ​ൽ ഖ്വ​യ്ദ​യു​ടെ (എ​ക്യു​ഐ​എ​സ്) ഒ​രു ശാ​ഖ​യാ​യ അ​ൻ​സാ​ർ ഗ​സ്വ​ത്-​ഉ​ൽ-​ഹി​ന്ദ് (എ​ജി​യു​എ​ച്ച്) എ​ന്ന സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

2018ൽ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യി വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ള്ള എ​ക്യു​ഐ​എ​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​വ​രാ​ണ് മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളു​ൾ​പ്പെ​ടു​ന്ന പ്ര​തി​ക​ളെ​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന് എ​ജി​യു​എ​ച്ച് സം​ഘ​ട​ന​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ 2022ൽ ​ശ്രീ​ന​ഗ​റി​ൽ​വ​ച്ചു ഒ​രു ര​ഹ​സ്യ​യോ​ഗം ചേ​ർ​ന്നി​രു​ന്നു​വെ​ന്നും എ​ജി​യു​എ​ച്ചി​നെ ‘എ​ജി​യു​എ​ച്ച് ഇ​ന്‍റ​റിം’ എ​ന്ന് പു​ന​ർ​രൂ​പീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും എ​ൻ​ഐ​എ പ​റ​യു​ന്നു. 588 സാ​ക്ഷി​മൊ​ഴി​ക​ളും 395ല​ധി​കം രേ​ഖ​ക​ളും പി​ടി​കൂ​ടി​യ 200ല​ധി​കം വ​സ്തു​ക്ക​ളും ആ​ധാ​ര​മാ​ക്കി​യാ​ണ് എ​ൻ​ഐ​എ​യു​ടെ കു​റ്റ​പ​ത്രം.

Latest News

Corehub Up